ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ 24 *7 ഹെൽപ്പ്ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 80071234 എന്ന നമ്പറിലേക്കും ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.









