സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടയില്‍ 14,529 പ്രവാസി നിയമ ലംഘകര്‍ പിടിയില്‍. ഇവരില്‍ 8,512 ഇഖാമ നിയമ ലംഘകരും 3,959 അതിര്‍ത്തി സുരക്ഷാചട്ട ലംഘകരും 2,058 തൊഴില്‍ നിയമം ലംഘനം നടത്തിയവരുമാണ്.
അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 64 പേരെ സൗദി സുരക്ഷാ വകുപ്പുകള്‍ പിടികൂടി. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാള്‍ക്ക് ഗതാഗത സൗകര്യങ്ങളോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നല്‍കുന്നതും ഗുരുതരമായ കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.