യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലായി വലിയ നാശനഷ്ടം. പല പ്രവാസി മയാളികളുടെയും കടകളുടെ നെയിം ബോര്‍ഡുകള്‍ കാറ്റില്‍ നശിച്ചു. കടകളിലെ പല സാധനങ്ങളും വെള്ളം കേറി നശിച്ചു. വിവിധ സ്ഥലങ്ങളില്‍ കടപുഴകിയ മരങ്ങള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റിയും ദുബൈ മുന്‍സിപ്പാലിറ്റിയും ചേര്‍ന്ന് നീക്കം ചെയ്തു. കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ എമര്‍ജന്‍സി നമ്പറായ 800900 വിളിക്കുക.









