ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി ബെന്നി ബഹനാന് എംപി. ഓണാവധി കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് ഇരുട്ടടിയായി മാറുകയാണ് വര്‍ദ്ധിപ്പിച്ച വിമാനക്കൂലിയെന്നും ടിക്കറ്റ് നിരക്കില്‍ തീവെട്ടി കൊള്ള നടത്തുന്ന വിമാന കമ്പനികള്‍ക്കെതിരെ നടപടികള്‍ വേണമെന്നും വിഷയം പാര്‍ലമെന്റ്ല്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബെന്നി ബഹനാന് എംപി പ്രമേയ നോട്ടീസ് നല്‍കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തുകയേക്കാള്‍ മൂന്നിരട്ടി തുകയാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് മേഖലയിലേക്ക് എത്തണമെങ്കില്‍ നല്‍കേണ്ടത്. നാല്‍പ്പതിനായിരം മുതല്‍ 75,000 രൂപ വരെയാണ് ഈ സമയത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലകളിലേക്ക് ഈടാക്കുന്ന തുക.









