ദുബായ്: യു എ ഇയിലേക്ക് പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി യു എ ഇ. യുഎഇ-സൗദി അതിർത്തിയിലുള്ള ഗുവൈഫത്ത് പോർട്ട് വഴി രാജ്യത്ത് പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. അതേസമയം, ഇൻഷുറൻസ് ഇല്ലാത്ത യാത്രക്കാർ മടങ്ങി പോകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് വരുന്ന വിദേശ വാഹനങ്ങൾക്ക് അൽ ഗുവൈഫത്ത് പോർട്ട് സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ഓൺലൈനായി ഇൻഷുറൻസ് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഐസിപിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.