ദോഹ: ഖത്തറില്‍നിന്ന് ബഹ്റൈനിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പുറപ്പെട്ട രണ്ട് മലയാളി യുവാക്കള്‍ അപകടത്തില്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്ജുന്, കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന് എബി എന്നിവരാണ് മരിച്ചത്.