കുവൈത്ത്: കുവൈത്തിൽ ഇലക്ട്രോണിക് പേയ്മെന്റ് ലിങ്കുകൾ വഴിയുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തും. ഒരു ഉപഭോക്താവിന് നടത്താവുന്ന ഇടപാടുകളുടെ പ്രതിദിന, പ്രതിമാസ പരിധി നിശ്ചയിക്കാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് പേയ്മെന്റ് രംഗത്ത് വർദ്ധിച്ചു വരുന്ന തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ , ഭീകര സംഘടനകൾക്കുള്ള ഫണ്ടിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായാണ് നടപടി.