റിയാദ് സീസണ് പരിപാടികളുടെ ഭാഗമായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാര്‍ പ്രദര്‍ശനം റിയാദില്‍ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയതും അപൂര്‍വവുമായ കാറുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഏകദേശം 600 ലധികം ആഡംബരവും അപൂര്‍വവുമായ കാറുകള്‍ പ്രദര്‍ശനത്തിലുണ്ട്. 50 ലധികം ബ്രാന്‍ഡുകളുടെയും 15 കാര്‍ നിര്‍മാതാക്കളുടെയും പങ്കാളിത്തത്തിൽ ആണ് പ്രദർശനം നടത്തുന്നത്.
റിയാദ് സീസണിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച ഫോര്‍മുല വണ്‍ കാറിന്റെ ഏറ്റവും വലിയ മോഡലും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ രേഖപ്പെടുത്തിയാണ് ഫോർമുല വൺ കാർ. ദിറിയയിലെ കിങ് ഖാലിദ് റോഡില്‍ അല്റിഹാബ് ഡിസ്ട്രിക്റ്റിലെ 1,40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 28 വരെ പ്രദര്‍ശനം തുടരും.