നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിയെയുള്ള നടപടികൾ കർശനമാക്കി ബഹ്റൈൻ അധികൃതര്‍. സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഇതിനായി നടത്തുന്ന പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് പരിശോധനകൾ കൂടുതൽ വ്യാപകമാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ എൻഫോഴ്സ്മെൻറ് വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ ജോലി ചെയ്ത നിരവധി പേരെ പിടികൂടി.
ഇത്തരത്തിൽ പിടികൂടുന്നവരെ ബഹ്റൈനിലേക്ക് തിരിച്ചുവരുന്നതിന് വിലേക്കർപ്പെടുത്തി നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. അനധികൃത തൊഴിൽ സംബന്ധിച്ച പരാതികൾ എൽ.എം.ആർ.എ കാൾ സെൻററിൽ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.