സുരക്ഷ മുൻനിർത്തി വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ (വി.ഒ.ഐ.പി) സർവിസുകളിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ടെലികമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റി നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ യു.എ.ഇയിൽ വാട്സാപ് ഓഡിയോ, വിഡിയോ കോളുകൾ പ്രവർത്തിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ ചില നെറ്റ്വർക്കുകളിൽ വാട്സാപ് കോളുകൾ ലഭ്യമായിത്തുടങ്ങി. എന്നാൽ എല്ലാ നെറ്റ്വർക്കുകളിലും ഈ സേവനം ലഭ്യമല്ല. എക്സ്പോ സൈറ്റിൽ നിന്നും വാട്സാപ്പ് കോൾ ചെയ്യാൻ കഴിയുന്നുണ്ടെന്നാണ് സന്ദർശകർ പറയുന്നത്.
കോവിഡ് കാലത്ത് കുട്ടികളുടെ ഓൺലൈൻ പഠനം മുൻനിർത്തി
മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്കൈപ് പോലുള്ളവ പ്രവര്‍ത്തനക്ഷമമായിരുന്നു. ഇപ്പോഴും ഇവക്ക് അനുമതിയുണ്ട്. യു.എ.ഇയിൽ തന്നെയുള്ള നെറ്റ്വർക്കുകളിലേക്ക് വാട്സാപ് കോൾ കിട്ടുന്നുണ്ടെന്നും ചില സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് നാട്ടിലേക്ക് വിളിക്കാൻ കഴിയുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.