നവംബർ ഒന്ന് മുതൽ കണ്ണൂരില്‍നിന്ന് ബഹ്റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കും. എയര്‍ ഇന്ത്യ കഴിഞ്ഞ മാസം ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ബഹ്റൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
254 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് ആരംഭിക്കുന്നത്. നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍നിന്ന് ആദ്യമായാണ് വലിയ വിമാനം ഷെഡ്യൂള്‍ ചെയ്ത സ്ഥിരം സര്‍വീസ് ആരംഭിക്കുന്നത്. അടുത്ത ദിവസം തന്നെ പുതിയ സര്‍വീസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്നാണ് സൂചന.