സൗദിയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന ഏകദേശം 30 ലക്ഷം ടൺ പേപ്പർ മാലിന്യത്തിൽ 50 ശതമാനം മാത്രമാണ് ഇപ്പോൾ റീസൈക്കിൾ ചെയ്യുന്നത് എന്ന് വ്യക്തമാക്കി അധികൃതർ. ബാക്കിയുള്ളവ ഉയർന്ന ലാഭം നൽകുന്ന നിക്ഷേപ മേഖലയായി മാറിയേക്കാമെന്ന് ജിദ്ദയിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര പേപ്പർ-പാക്കേജിങ് എക്സിബിഷനിൽ പങ്കെടുത്ത വിദഗ്ധർ സൂചിപ്പിച്ചു. വ്യക്തിഗതമായി പ്രവർത്തിക്കുന്ന ഇടനിലക്കാർ ഫാക്ടറികളിൽ നിന്ന് ടൺ ഒന്നിന് 500-800 റിയാൽ മാത്രം നൽകിയാണ് മാലിന്യം ശേഖരിക്കുന്നത്. പിന്നീട് അവ റീസൈക്ലിങ് ഫാക്ടറികളിലേക്ക് ഇരട്ടി വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. റീസൈക്കിൾ ചെയ്ത പേപ്പർ ടൻ ഒന്നിന് 3500-3800 റിയാൽ വരെ വിലയ്ക്ക് വിൽക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.









