റിയാദ്: വിമാനത്തവള ടാക്‌സി , പൊതു ടാക്‌സി എന്നി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുതിയ നിയന്ത്രണങ്ങളും ചുമതല നിര്‍വ്വഹണ ചട്ടങ്ങളും അംഗീകരിച്ചു. യാത്രക്കാരുടെ സംരക്ഷണവും സേവന നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഈ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളും പിഴയും അടങ്ങിയ പുതിയ നിയമം. ഈ ലംഘനങ്ങളെ ചെറുത് വലുത് എന്നിങ്ങനെയായി തരംതിരിച്ച് പട്ടിക നല്‍കിയിട്ടുണ്ട്. 1,600 റിയാല്‍ വരെ നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തും, ലംഘനത്തിന്റെ തോതനുസരിച്ച് ഇത് അഞ്ചിരട്ടി വരെ പിഴ വര്‍ധിക്കാനും സാധ്യതയുണ്ട്. കൂടാതെ, വാഹനം കണ്ടുകെട്ടല്‍, അഞ്ച് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഷന്‍, സൗദി പൗരന്മാരല്ലാത്തവര്‍ക്ക് നാടുകടത്തല്‍ എന്നിവയും പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. നിരക്കില്‍ ക്രമകേട് കാണിക്കുക, യൂണിഫോം ധരിക്കാതിരിക്കുക, വാഹനത്തിന്റെ വൃത്തി പാലിക്കാതിരിക്കുക എന്നിവയാണ് വലിയ ലംഘനത്തില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ചെറിയ ലംഘനത്തില്‍ ഉള്‍പ്പെടുന്നത് ഡ്രൈവര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിന്റെ കാലതാമസം, യത്രക്കാര്‍ മറന്നുവെച്ച സാധനങ്ങള്‍ തിരികെ നല്‍കാന്‍ സാധിക്കാതിരിക്കുക എന്നിവയാണ്. ചെറിയ ലംഘനങ്ങള്‍ വരുത്തിയവര്‍ക്ക് തിരുത്തുന്നതിനായി ഏഴ് ദിവസം വരെ സമയം നല്‍കും. ഈ മേഖലയില്‍ പണിയെടുക്കുന്ന പ്രവാസികള്‍ക്കും ഈ പുതിയ നിയമം ബാധകമായിരിക്കുവെന്ന് അധികൃതര്‍ ഓർമിപ്പിച്ചു.









