റിയാദ് : റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി 17 റിസോര്‍ട്ടുകള്‍ 2026 മെയ് മാസത്തോടെ
തുറക്കുമെന്ന് സി.ഇ.ഒ ജോണ്‍ പഗാനോ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദപരവും പ്രകൃതിഭംഗിയുള്ളതുമായ പ്രദേശങ്ങള്‍, എന്നിവയെല്ലാമായിരിക്കും സന്ദര്‍ശകരെ ആകര്‍ഷിക്കുക. അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന, സമ്പന്നരായ സഞ്ചാരികളുടെ താത്പര്യങ്ങള്‍ മനസ്സിലാക്കിയാണ് സൗദി പര്‍വതനിരകളില്‍ പുതിയ പദ്ധതികള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.ആഡംബര റിസോര്‍ട്ട് ഡെവലപ്പറായ സൗദി റെഡ് സീ കമ്പനി സൗദിക്ക് പുറത്തേക്ക് ഈ പദ്ധതി വികസിപ്പിക്കാന്‍ ലക്ഷമിടുന്നുണ്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ളില്‍ ഇറ്റലിയിലായിരിക്കും ഇതിനായി തിരഞ്ഞെടുക്കുന്ന ആദ്യ വിദേശ രാജ്യം . സൗദിയിലെ ഒരു ട്രില്യണ്‍ ഡോളര്‍ പൊതു നിക്ഷേപ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് റെഡ് സീ കമ്പനി. ആഡംബര ടൂറിസം പദ്ധതികളുടെ പ്രധാന ഡെവലപ്പര്‍മാരില്‍ ഒന്നായ ഈ കമ്പനി 2023 നവംബറില്‍ ആദ്യത്തെ അള്‍ട്രാ-ലക്ഷ്വറി റിസോര്‍ട്ട് തുറന്നു. കഴിഞ്ഞ വര്‍ഷം നാലെണ്ണവും ഈ വര്‍ഷം ഇതുവരെ അഞ്ചെണ്ണവും തുറന്നതായും പഗാനോ വ്യക്തമാക്കി.









