ലോകത്തെ ഏറ്റവുംകൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേൾഡ് കപ്പ് ശനിയാഴ്ച നടക്കുന്നതായി റിപ്പോർട്ട്. ദുബായ് മെയ്ദാൻ റേസ് കോഴ്സിലാണ് വേൾഡ് കപ്പിന്റെ 29-ാമത് പതിപ്പ് അരങ്ങേറുക.
12 മില്യൺ യുഎസ് ഡോളർ അതായത് ഏകദേശം 102 കോടി രൂപ ആണ് സമ്മാനത്തുക. ലോകമെമ്പാടുമുള്ള ഏറ്റവുംമികച്ച കുതിരകൾ, പരിശീലകർ, ജോക്കികൾ, ഉടമകൾ എന്നിവരെല്ലാം മെയ്ദാൻ റേസ് കോഴ്സിൽ ഒരുമിച്ചെത്തും. പ്രാദേശികവും വിദേശികളുമായ കുതിരകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇത്തവണ രണ്ട് അധിക റേസിങ് പരിപാടികളുണ്ടാകും. വേൾഡ് കപ്പിന് മുന്നോടിയായി പതിവായി നടത്തിവരാറുള്ള ദുബായ് റേസിങ് കാർണിവൽ കഴിഞ്ഞവർഷം നവംബർ, ഡിസംബർ മാസങ്ങളിലും ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലെ വെള്ളിയാഴ്ചകളിലായി സംഘടിപ്പിച്ചിരുന്നു. 170 രാജ്യങ്ങളിൽ ഇത്തവണത്തെ വേൾഡ് കപ്പ് സംപ്രേക്ഷണംചെയ്യും.









