സൗദിയിൽ കെട്ടിട നിർമാണ ചെലവുകൾ വർധിച്ചതായി റിപ്പോർട്ട്. അനുബന്ധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ വർധനവാണ് പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഭവനങ്ങളും, വാണിജ്യ കെട്ടിടങ്ങളും ഇതിൽ ഉൾപെടും. ഡിസംബർ മാസത്തിലെ കണക്കുകൾപ്രകാരം 1.1%ആണ് വർധന. തൊഴിലാളി വേതനം, ഉപകരണങ്ങളും യന്ത്രങ്ങളുടെയും വാടക, അടിസ്ഥാന നിർമാണ സാമഗ്രികളുടെ ചെലവ് എന്നിവയിലുണ്ടായ വർധനവാണ് പ്രധാന കാരണങ്ങൾ. തൊഴിലാളികളുടെ വേതനത്തിൽ മാത്രം1.7% ആണ് വർധന. വരും മാസങ്ങളിലും നിർമാണ ചെലവിൽ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഊർജ്ജവില, സിമെന്റ്, സ്റ്റീൽ, മരം പോലുള്ള സാമഗ്രികളുടെ വില, വിതരണ ശൃംഖല തുടങ്ങിയ ചെലവുകളും വർധിച്ചിട്ടുണ്ട്.









