ജഹ്റ ഗവർണറേറ്റിലെ സാദ് അൽ – അബ്ദുള്ള ഏരിയയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്സറികൾ മന്ത്രാലയം കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക കാര്യ മന്ത്രാലയം കുവൈറ്റ് മുനിസിപ്പാലിറ്റിക്ക് കത്തെഴുതി. സാമൂഹിക കാര്യ മന്ത്രാലയത്തിലെ പ്രൈവറ്റ് നഴ്സറീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ നൈഫ് അൽ-സവാഗ് ആണ് മുനിസിപ്പാലിറ്റിക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. ഔദ്യോഗിക അനുമതിയില്ലാതെ കുട്ടികളെ പാർപ്പിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഇവയ്ക്കെതിരെ അടിയന്തര നടപടി വേണമെന്നും കത്തിൽ വ്യക്തമാക്കി.









