സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും മിന്നൽ പ്രളയത്തിലേക്ക് നയിച്ചേക്കാവുന്ന മിതമായതോ കനത്തതോ ആയ ഇടിമിന്നലോടു കൂടിയ മഴ, ആലിപ്പഴ വർഷം, പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.









