കുവൈത്ത് സിറ്റി : നവംബർ ഒന്ന് മുതൽ കുവൈത്തിൽ പുതിയ തൊഴിൽ നിയമം. ജീവനക്കാരുടെ പ്രതിദിന ജോലി സമയം, വിശ്രമവേളകൾ, പ്രതിവാര അവധി ദിനങ്ങൾ, ഔദ്യോഗിക പൊതു അവധികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ രാജ്യത്തെ എല്ലാ തൊഴിലുടമകളും നവംബർ 1 മുതൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ അംഗീകൃത സംവിധാനമായ അഷാൽ വെബ് സൈറ്റ് വഴി നിർബന്ധമായും സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ സമർപ്പിച്ച ഈ വർക്ക് ഷെഡ്യൂൾ ഔദ്യോഗിക അംഗീകാരമായി കണക്കാക്കും. ഇത് പ്രകാരം, തൊഴിലുടമകൾ അംഗീകൃത ഷെഡ്യൂൾ പ്രിന്റ് എടുത്ത് ജോലിസ്ഥലത്ത് പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. ഈ വ്യവസ്ഥകൾ പാലിക്കാത തൊഴിലുടമൾക്കെതിരെ നിയമനടപടികളെടുക്കാൻ അതോറിറ്റിക്ക് സാധിക്കും. കൂടാതെ നിയമലംഘനം സടത്തുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ മുതൽ ഭാഗികമായോ പൂർണ്ണമായോ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാൻ നവംബർ 1, 2025 സാധ്യതയുണ്ട്.









