കുവൈത്തിൽ പ്രവാസികൾക്ക് കുടുംബബന്ധങ്ങളുടെ നിയമ നിർവചനത്തിൽ വ്യക്തത ആവശ്യമാണെന്ന് നിയമ വിദഗ്ധർ. തൊഴിൽ, ഇമിഗ്രേഷൻ, സിവിൽ സർവീസ് നിയമങ്ങളിൽ കുടുംബബന്ധങ്ങളെ ഒന്നാം ഡിഗ്രിയും രണ്ടാം ഡിഗ്രിയുമായാണ് വിഭജിക്കുന്നത്. ഒന്നാം ഡിഗ്രിയിൽ അച്ഛൻ, അമ്മ, ഭർത്താവ്, ഭാര്യ, മകൻ, മകൾ എന്നിവരാണ് ഉൾപ്പെടുന്നത്. രണ്ടാം ഡിഗ്രിയിൽ മുത്തച്ഛൻ, മുത്തശ്ശി, സഹോദരൻ, സഹോദരി, പേരക്കുട്ടികൾ എന്നിവരാണുള്ളത്ഒന്നാം ഡിഗ്രിയിൽപെട്ടവർക്കാണ് സാധാരണയായി കുടുംബ വിസയും തൊഴിൽ ആനുകൂല്യങ്ങളും ലഭിക്കുന്നത്. രണ്ടാം ഡിഗ്രിയിൽ ഉൾപ്പെടുന്ന ബന്ധുക്കൾക്ക് ആനുകൂല്യങ്ങൾ പരിമിതമായവയാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇവർക്ക് സന്ദർശന വിസ അനുവദിക്കാറുള്ളൂ. കുവൈത്ത് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 77 പ്രകാരം, ഒന്നാം അല്ലെങ്കിൽ രണ്ടാം ഡിഗ്രി ബന്ധുവിന്റെ മരണത്തിന് മൂന്നു ദിവസത്തെ ശമ്പളസഹിതമായ അവധി ലഭിക്കും. എന്നാൽ രണ്ടാം ഡിഗ്രി ബന്ധുക്കൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെന്ന് നിയമം വ്യക്തമാക്കുന്നു.