തൊഴിൽ വിപണിയിലെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിൻ്റെയും നിയമപരമായ അന്തരീക്ഷം സംരക്ഷിക്കുന്നതിൻ്റെയും ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമിയുടെ നേതൃത്വത്തിൽ ജലീബ് അൽ ഷുവൈക് പ്രദേശത്ത് സമഗ്ര പരിശോധനാ കാമ്പയിൻ നടത്തി. തൊഴിലാളികളുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, ബാധകമായ നിയമങ്ങളും ചട്ടങ്ങളും സ്ഥാപനങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടോ എന്നതിലാണ് കാമ്പയിൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. തൊഴിൽ കരാറുകൾ അവലോകനം ചെയ്യൽ, തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ പരിശോധിക്കൽ, തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കൽ തുടങ്ങി 3 കാര്യങ്ങളായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇത്തരം പരിശോധനാ കാമ്പയിനുകൾ പതിവായി തുടരുമെന്ന് എൻജിനീയർ അൽ-ഒസൈമി കൂട്ടിച്ചേർത്തു.