സൗദി ജുബൈലില്‍ നേരിയ ഭൂചലനം. ഇന്നലെ വൈകിട്ട് 5.12നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയില്‍ 3.35 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജുബൈലിന് കിഴക്ക് 85 കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.









