ഹജ്ജ് തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ ഹജ്ജ് വിസ ലഭിച്ച തീര്‍ത്ഥാടകര്‍ക്ക് അതാതിടങ്ങളിലെ ഹജ്ജ് സര്‍വ്വീസ് കമ്പനികള്‍ മുഖാന്തിരം തിരിച്ചറില്‍ കാര്‍ഡുകള്‍ കൈപ്പറ്റാം. ‘നുസ്ക്’ എന്നാണ് ഈ കാര്‍ഡുകള്‍ അറിയപ്പെടുന്നത്. പ്രതിദിനം എഴുപതിനായിരം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പുണ്യ സ്ഥലങ്ങളിലെ പ്രവേശനം, വിവിധ ഹജ്ജ് സേവനങ്ങള്‍ എന്നിവയ്ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാം.