ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച നിരവധി വിദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയാതായി റിപ്പോർട്ട്. 25 ഏഷ്യൻ പൗരന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. പിടിയിലായവർക്കെതിരായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ ദിവസം ദോഫാർ ഗവർണറേറ്റിൽ കടൽ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 16 വിദേശികളെയും കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ എന്നീ രാജ്യക്കാരാണ് പിടിയിലായത്.