കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ക്യാഷ് നഷ്ട്ടപെട്ടു. ഓൺലൈനിൽ 50% ഡിസ്കൗണ്ടിൽ കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ് ഉണ്ടാക്കിയാണ് കച്ചവടം നടത്തിയത്. ഓർഡർ ചെയ്യുന്നവർക്ക് കുവൈത്തിലെ ബാങ്കിങ് പേയ്മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയാൽ ഒടിപി നൽകുന്നതോടെ ബാങ്കിലെ മുഴുവൻ പണവും തട്ടിപ്പു സംഘം പിൻവലിക്കും. ചെമ്മീൻ, സുബൈദി എന്നീ മീനുകളുൾപ്പടെ ഫിഷ് ബാർബിക്യു പോലുള്ള ഭക്ഷണവും ഇവർ ഓൺലൈൻ വഴിയായി കച്ചവടം നടത്തിയിരുന്നു. 10 കിലോ വലിയ ചെമ്മീന് 8 ദിനാർ ആണ്. 8 ദിനാർ ഓൺലൈൻ ആയി നൽകിയ ഒരു മലയാളിക്ക് 400 ദിനാറോളം നഷ്ടമായി. മിനിറ്റുകൾക്കുള്ളിൽ നിരവധി തവണയായായിട്ടാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. പണം നഷ്ടപ്പെട്ട നിരവധി പേർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടക്കുകയാണ്. തട്ടിപ്പു നടത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഈ പേജിന്റെ കമന്റിൽ രേഖപ്പെടുത്തുന്നത്.