സുരക്ഷാ പരിശോധന വർധിപ്പിച്ച സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതരുടെ അറിയിപ്പ്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാമെന്നത് കണക്കിലെടുത്താണ് പുതിയ അറിയിപ്പ് നൽകിയിരിക്കുന്നത്. കൂടുതല്‍ സമയം വേണ്ടി വരുന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.