ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. 65 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവ വിട്ടുമാറാത്ത അസുഖമുള്ളവര്‍ കോവിഡ്19 മോണോവാലന്റ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. ആറ് മാസവും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ എല്ലാ ഹജ്ജ് തീര്‍ഥാടകര്‍ക്കും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സ്വീകരിക്കണം. രണ്ട് മാസവും അതില്‍ കൂടുതലുമുള്ള എല്ലാ ഹജ്ജ് തീര്‍ഥാടകരും മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് വാക്‌സിൻ എടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തീര്‍ഥാടകര്‍ അതത് ഗവര്‍ണറേറ്റുകളിലെ നിയുക്ത ആരോഗ്യ സ്ഥാപനങ്ങള്ളിൽ സന്ദര്‍ശിക്കാവുന്നതാണ്.