റിയാദ് മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തി. ബ്ലൂ, റെഡ്, യെല്ലോ, പർപ്പിൾ റൂട്ടുകളിലുള്ള സ്റ്റേഷനുകൾക്ക് ചേർന്നാണ് പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ വ്യക്തമാക്കി. ബ്ലൂ ലൈനിലെ ആദ്യ സ്റ്റേഷനായ ‘സാബി’ൽ 592 ഉം കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ പബ്ലിക് ട്രാൻസ്പോർട്ട് സ്റ്റേഷനിൽ 863 ഉം അവസാന സ്റ്റേഷനായ ദാറുൽ ബൈദയിൽ 600 പാർക്കിങ്ങ് സ്ഥലമാണുള്ളത്. കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഷനിലെ 883 പാർക്കിങ്ങ് സ്ഥലങ്ങളാണ് റെഡ് ട്രാക്കിൽ ഉൾപ്പെടുന്നതെന്നും കമീഷൻ കൂട്ടിച്ചേർത്തു. യെല്ലോ റൂട്ടിൽ അൽറാബി സ്റ്റേഷനിൽ 567 ഉം പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി സ്റ്റേഷൻ രണ്ടിൽ 594 പാർക്കിങ്ങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. പർപ്പിൾ റൂട്ടിൽ അൽ ഹംറ സ്റ്റേഷനിൽ 592 ഉം അൽ നസീം സ്റ്റേഷനിൽ 863 പാർക്കിങ്ങ് സ്ഥലങ്ങളും ഏർപ്പെടുത്തിട്ടുടെന്നു കമീഷൻ ചൂണ്ടിക്കാട്ടി.