ഒമാനിൽ ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളാണ് പോലീസ് പിടികൂടിയത്. ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പ്രതികൾ പിന്തുടർന്ന ശേഷം മോഷണം നടത്തുകയാണ് ഇവർ ചെയ്തത് . പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ ഒ പി വ്യക്തമാക്കി.