എംബസി സന്ദര്‍ശിച്ചപ്പോള്‍ അനുചിതമായ വേഷം ധരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രവാസിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റും റദ്ദാക്കി അധികൃതര്‍. കുവൈത്ത് എംബസി പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ചതായി സ്ഥിരീകരിച്ച് ‘അറബ് ടൈംസ് ഓണ്‍ലൈന്‍’ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സ്രോതസ്സുകള്‍ പറയുന്നത് അനുസരിച്ച്, ഈ സംഭവത്തില്‍ എംബസി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിക്ക് കത്ത് അയച്ചു. എംബസി സന്ദര്‍ശിച്ച സമയത്ത് പ്രവാസിയുടെ വേഷവും പെരുമാറ്റവും അനുചിതമായിരുന്നെന്നും അതിനാലാണ് തൊഴില്‍ പെര്‍മിറ്റിന് അംഗീകാരം നല്‍കാത്തതെന്നും കത്തില്‍ വ്യക്തമാക്കി. കത്ത് പരിശോധിച്ച മന്ത്രാലയം എംബസിയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു.