കുവൈത്തിൽ ഹൃദയാഘാത കേസുകളിൽ വൻ വർധനവെന്നു റിപ്പോർട്ട്. മരിച്ചവരില്‍ 71 ശതമാനം പ്രവാസികളും 29 ശതമാനം കുവൈത്ത് പൗരന്മാരുമാണ്. ഇതില്‍ 82 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളുമാണെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നതായും കുവൈത്ത് ഹാർട്ട് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 15 മാസത്തിനിടെ 7600 മരണങ്ങള് റിപ്പോർട്ട് ചെയ്തതായി കുവൈത്ത് ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കി. 2023 മെയ് 15 മുതൽ 2024 ആഗസ്റ്റ് വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇവ. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചാണ് കുവൈത്ത് ഹാർട്ട് അസോസിയേഷൻ കണക്കുകള്‍ പുറത്തുവിട്ടത്.