ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഈഡിസ് കൊതുകിന്റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്‌ക് ഫോഴ്സ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ യോഗം ചേർന്നു. ഈ വർഷം ഡെങ്കി കേസുകളിൽ കുറവുണ്ടായാതായി യോഗം വിലയിരുത്തി. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്‌ക് ഫോഴ്സ് മേധാവിയുമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്. 2023-2024 കാലയളവിലെ ഈഡിസ് കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പ്ലാനിന്റെ ഫലങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 2024-2025 വർഷത്തേക്കുള്ള പദ്ധതിയുടെ രൂപരേഖയും തയ്യാറാക്കി. ഡെങ്കിപ്പനി കേസുകളിൽ 93 ശതമാനത്തിന്റെ കുറവുണ്ടായതായി യോഗത്തിൽ വിലയിരുത്തി.









