അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിനാൽ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 29 കടകൾ അടച്ചുപൂട്ടിയതായി ജനറൽ ഫയർഫോഴ്സ് വ്യക്തമാക്കി . അഗ്നിശമന ലൈസൻസ് നേടാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അടച്ചുപൂട്ടലിന് കാരണമെന്നാണ് ജനറൽ ഫയർഫോഴ്സ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ ഈ സ്ഥാപനങ്ങൾ തയ്യാറായില്ല തുടർന്ന് അധികൃതർ നടപടികൾ സ്വീകരിച്ചു. അപകടങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അഗ്നി സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ ഫയർ ഫോഴ്സ് ഓർമ്മിപ്പിച്ചു.