ഒമാനിൽ പണം ആവശ്യപ്പെട്ട് പ്രവാസികൾക് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾ.എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് പലരും ഫോൺ വിളിച്ച് ഇന്ത്യൻ പൗന്മാരെ പണം ആവശ്യപ്പെട്ട് ചൂഷണം ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു .ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടൻ തുക അടയ്ക്കണമെന്നുമുള്ള ഫോൺ കോളുകളാണ് പ്രവാസികൾക് ലഭിച്ചത് .അനേഷണത്തിൽ +180071234 എന്ന നമ്പറിൽ നിന്നാണ് കോളുകൾ വന്നിട്ടുള്ളത് എന്ന് കണ്ടെത്തി. ഇത്തരം വ്യാജ ഫോൺ കാളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ എംബസി മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ആളുകളിൽനിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതർ ചൂണ്ടിക്കാട്ടി .എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ വിംഗിന്റെ 24*7 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ 80071234 ആണ്. ഔട്ട്‌ഗോയിംഗ് കോളുകൾ വിളിക്കാൻ ഈ നമ്പറുകൾ ഉപയോഗിക്കാറില്ലെന്നും എംബസി കൂട്ടിച്ചേർത്തു . ഇത്തരം കെണിയിൽ വീഴാതിരിക്കാൻ എംബസിയുടെ ഹെൽപ് ലൈൻ നമ്പറുകൾ ക്രോസ് ചെക്ക് ചെയ്യണമെന്നും അധികൃതർ നിർദ്ദേശം നൽകി .