റിയാദ് സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതോ കനത്ത മഴക്കാണ് സാധ്യത. ജിസാൻ, അസീർ, അൽബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കാർമേഘം മൂടിയ അന്തരീക്ഷമായിരിക്കും. ചില സ്ഥലങ്ങളിൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വരുംദിവസങ്ങളിൽ ഈ പ്രദേശങ്ങളിലെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു . ചെങ്കടലിൽ വടക്കുപടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് 20 മുതൽ 40 വരെ കിലോമീറ്റർ വേഗതയിലും പടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 18 മുതൽ 38 വരെ കിലോമീറ്റർ വേഗതയിൽ ഉപരിതല കാറ്റ് വീശുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി . ചെങ്കടലിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടുന്നതോടെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതായും കടലിൽ ഇറങ്ങുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.