റിയാദിൽ വളർത്തു മൃഗങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങൾ പരിശീലിപിക്കുന്നതിന് എന്ന പേരിൽ നിരവധി അനികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി പരിസ്‌ഥിതി, ജല ,കൃഷി മന്ദ്രാലയം നടത്തിയ പരിശോധനയേൽ കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക ,മൃഗങ്ങളേ പീഡിപ്പിക്കുക ,വൃത്തിഹീനമായ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ ഈ സ്‌ഥാപനങ്ങളിൽ നടക്കുന്നതായി അധികൃതർ കണ്ടെത്തി. ഇത്തരം ലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവരിൽ നിയമത്തിൽ അനുശാസിക്കുന്ന കർശനമായ ശിക്ഷകൾ പ്രയോഗിക്കാൻ മന്ത്രാലയം മടിക്കില്ലെന്നും കാർഷിക വ്യവസ്ഥയ്ക്കും മൃഗസംരക്ഷണത്തിനും എതിരായ ലംഘനങ്ങൾ മന്ത്രാലയത്തെ 939 എന്ന നമ്പറിൽ ഏകീകൃത കോൾ സെന്‍ററിൽ വിളിച്ച് അറിയിക്കാനും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.