കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി എബിസി കാർഗോ. നൂറോളംപേർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്ക് ആവശ്യ സാധനങ്ങൾ യുഎഇയിൽ നിന്നും സൗദിയിൽ നിന്നും തീർത്തും സൗജന്യമായി എത്തിച്ചുനൽകുന്നതാണെന്നും എബിസി മാനേജമെന്റ് വ്യക്തമാക്കി. നൂറോളംപേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാർഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളിലായി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. അതുകൂടാതെ നിലവിലെ സാഹചര്യത്തിൽ കഴിയാവുന്നത്ര സാധനങ്ങൾ ശേഖരിച്ച് നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എബിസി കാർഗോ പ്രതിനിധികൾ.