ഹജ്ജ് കർമ്മത്തിൽ അനുമതിയില്ലാതെ പങ്കെടുക്കുന്നവരെ നിയന്ത്രിക്കാനൊരുങ്ങി സൗദി പബ്ലിക് സെകൃൂരിറ്റി വിഭാഗം. മെയ് 4 ശനിയാഴ്ച മുതലാണ് നിയന്ത്രണം നടപ്പാക്കി തുടങ്ങിയത്. സൗദി പബ്ലിക് സെകൃൂരിറ്റി വിഭാഗമാണ് ശനിയാഴ്ച മുതൽ മക്കയിൽ പ്രവേശിക്കുന്നതിന് അനുമതി ആവശൃമാണെന്ന നിർദ്ദേശം പുറപ്പെടുവിച്ചത്. മക്കയിൽ ജോലിചെയ്യുന്നവർക്ക് ഓൺലൈനായി പ്രവേശനാനുമതി ലഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. പ്രവേശനാനുമതി ആവശൃമുള്ളവർ ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകാവുന്നതാണ്. പ്രവേശനാനുമതി ഇല്ലാത്തവർ വിശുദ്ധ നഗരത്തിൽ പ്രവേശിക്കുന്നത് തടയുമെന്നും അധികൃതർ അറിയിച്ചു. പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ട് സന്ദർശിക്കാതെ, ആഭൃന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷർ, മുഖീം മുഖേനയുള്ള ഡിജിറ്റൽ സേവനം ഉപയോഗപ്പെടുത്തി മക്കയിലേക്കുള്ള പ്രവേശനാനുമതി കരസ്ഥമാക്കാനാകും.