അന്താരാഷ്ട്ര സർവീസുകൾക്കൊരുങ്ങി സൗദിയിലെ റെഡ് സി വിമാനത്താവളം. തബൂക്കിലെ ഹനാക്കിലെ വിമാനത്താവളത്തിൽ നിന്ന് ഫ്ലെ ദുബായ് ആണ് സർവീസ് ആരംഭിക്കുന്നത്. അടുത്ത മാസം പകുതിയോടെ സൗദിക്ക് പുറത്തേക്ക് ആദ്യ സർവീസ് നടത്തും. ഏപ്രിൽ പതിനെട്ടിന് ആദ്യ രാജ്യാന്തര വിമാനം പറന്നിറങ്ങുമെന്നും വിമാനത്താവള കമ്പനി വ്യക്തമാകുന്നുണ്ട്. ഫ്ലെ ദുബായ് ഇവിടെ നിന്ന് നേരിട്ട് ആകും ദുബായ് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുക. തുടക്കത്തിൽ ആഴ്ചയിൽ രണ്ട് വീതം സർവീസുകളാണ് ഉണ്ടാകുക. നിലവിൽ സൗദിയ എയർലൈൻസ് മാത്രമാണ് ആഭ്യന്തര സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങിയത്. സൗദി അറേബ്യയെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് ഞങ്ങളുടെ വാതിലുകൾ ലോകത്തേക്ക് വിശാലമായി തുറക്കുന്നതിൽ സന്തുഷ്ടരാണെന്ന് റെഡ് സി ഗ്ലോബൽ ഗ്രൂപ്പ് സിഇഒ വ്യക്തമാക്കി.