കുവൈത്തില്‍ റമദാന്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം നാല് മണിക്കൂര്‍ ആക്കി കുറച്ച് സിവിൽ സർവീസ് കമ്മീഷന്റെ ഉത്തരവ്. 5 ഘട്ടങ്ങളിൽ ഫ്ലെക്സിബിൾ സമയങ്ങൾ പ്രകാരമാണ് റമദാനിൽ എല്ലാ സർക്കാർ ജീവനക്കാരുടെയും ജോലി . ഓരോ ഘട്ടങ്ങളിലും നാലര മണിക്കൂർ മാത്രമാണ് ജോലി ഉണ്ടായിരിക്കുക. രാവിലെ 8.30 ന് ആരംഭിച്ച് ഉച്ചക്ക് ഒരുമണിവരെയും, രാവിലെ 9 മണി മുതൽ ഉച്ചക്ക് 1.30 വരെയും രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണിവരെയും രാവിലെ 10 മണി മുതൽ ഉച്ച 2.30 വരെയും രാവിലെ 10.30 മുതൽ ഉച്ചക്ക് മൂന്നു മണിവരെയും എന്നിങ്ങനെയായാണ് ഓരോ ഘട്ടങ്ങളും ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ തനിക്കിഷ്ടമുളള ഘട്ടം തെരഞ്ഞെടുക്കാൻ ജീവനക്കാരന് അവകാശമുണ്ടായിരിക്കുകയില്ല. ഓരോ വകുപ്പിലെയും സുഖപ്രദമായ പ്രവർത്തനത്തിന് അനുയോജ്യമായ രീതിയിൽ ജീവനക്കാരന് വകുപ്പ് മേധാവിയാണ് ജോലി സമയം നിശ്ചയിച്ചു നൽകുക.