സൗദി അറേബ്യയിലെ ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്ന എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. വ്യത്യസ്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ വാസം അനുഭവിച്ചവരാണ് മോചിതരായത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മലയാളികള്‍ ആണ് മോചിതനായത്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. ഒരു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ശിക്ഷിക്കപ്പെട്ടവരാണ് സംഘത്തിലുള്ളത്.