ഉണ്ടാക്കിയാണ് തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ പോസ്റ്റിനൊപ്പം നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നാണ് അറിയിപ്പ്. ലഗേജുകള്‍ ഒന്നിച്ച് കൂട്ടി വെച്ച ചിത്രം ഒപ്പം നല്‍കിയാണ് വ്യാജ പരസ്യം നല്‍കിയിരിക്കുന്നത്. എട്ട് ദിര്‍ഹത്തിന് ഒരു ലഗേജ് സ്വന്തമാക്കാമെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കുന്നത്. എയര്‍പോര്‍ട്ട് വെയര്‍ഹൗസ് കാലിയാക്കുന്നതിന്റെ ഭാഗമായാണ് വില്‍പ്പനയെന്നും ഇവര്‍ പറയുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദുബൈ വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇത്തരത്തില്‍ വ്യാജ ലഗേജ് വില്‍പ്പന പരസ്യം ശ്രദ്ധയില്‍പ്പെട്ടെന്നും വ്യാജ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ സ്വീകരിക്കരുതെന്നും ദുബൈ വിമാനത്താവള അധികൃതര്‍ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി വ്യക്തമാക്കി.