വാഹനമോടിക്കുമ്പാൾ റോഡിൽ വെച്ച് മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണെന്ന് സൗദി ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ഗൗരവമായ ഗതാഗത നിയമ ലംഘനമാണെന്നും 3,000 മുതൽ 6,000 വരെ റിയാൽ പിഴശിക്ഷ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലുടെയാണ് സൗദി ട്രാഫിക് അധികൃതർ ഇക്കാര്യം അറിയിച്ചത്. വാഹനങ്ങൾക്കിടയിൽ ഇടിച്ചുകയറുന്നത് വാഹനത്തിെൻറ നിയന്ത്രണം നഷ്‌ടപ്പെടുകയും പെട്ടെന്നുള്ള അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.