50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി. തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ നിന്ന് 1973 ഡിസംബര്‍ 26ന് ബോംബെ തുറമുഖത്ത് നിന്നും പുറപ്പെട്ട് ആറു ദിവസം നീണ്ട കപ്പല്‍ യാത്രക്കൊടുവിലാണ് അന്ന് പത്തൊന്‍പതു വയസ്സുള്ള യൂസഫലി ദുബൈയിലെത്തിയത്. ഈ യാത്രയുടെ ഓര്‍മ്മക്കായി ഇന്നും അദ്ദേഹം സൂക്ഷിക്കുന്ന ആദ്യത്തെ പാസ്‌പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബുദാബിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍എത്തി യൂസഫലി കാണിച്ചു കൊടുത്തത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുള്‍പ്പെടെയുള്ള ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച യൂസഫലിയുടെ പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ബോംബെയില്‍ നിന്ന് 6 ദിവസം ദുംറ എന്ന കപ്പലില്‍ യാത്ര ചെയ്താണ് അന്ന് 1973 ഡിസംബര്‍ 31ന് എംഎ. യൂസഫലി ദുബായിലെത്തിയത്. തന്റെ കപ്പല്‍ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡണ്ടിന് വിശദീകരിച്ചു കൊടുത്തു. രാജ്യം നല്‍കിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാര്‍ഡ്, ബഹറൈന്‍ സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം, എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അബുദാബിയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വര്‍ഷം പിന്നിടുമ്പോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍ നിന്നുള്ള 69,000 ലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പന്‍ സ്ഥാപനമായി വളര്‍ന്നത്.