കുവൈത്തിൽ ഡിസംബർ 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനകളിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 144 വാഹനങ്ങളും 47 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. വാണ്ടഡ് ലിസ്റ്റിലുള്ള 30 വാഹനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 12 പേരെയാണ് പിടികൂടിയത്. തിരിച്ചറിയൽ രേഖയില്ലാത്ത 10 പേർ, സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലാത്ത 10 പേർ എന്നിവരും അറസ്റ്റിലായി. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് രണ്ട് പേരെ പിടികൂടി. തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയാതായി അധികൃതർ വ്യതമാക്കി.









