സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അകൗണ്ടന്‍സി രംഗത്ത് ജോലി നേടിയ നിരവധി പേര് പിടിയില്‍. സൗദി ഓര്ഗനൈസേഷന് ഫോര്‍ ചാര്‍ട്ടേഡ് ആന്‍ഡ് പ്രഫഷനല്‍ അക്കൗണ്ട്സാണ് ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യജമാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് നിയമാനുസൃതം ജോലി ചെയ്യാനുള്ള ക്രമപ്പെടുത്തലിന്റെ ഭാഗമായി ഓര്‍ഗനൈസേഷനില്‍ രജിസ്ട്രേഷന് നേടണം. അതിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷകളില്‍ അക്കാദമിക് യോഗ്യതാ പരിശോധന നടത്തിയപ്പോഴാണ് നിരവധി പേര് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ജോലിയില്‍ തുടരുന്നതെന്ന് കണ്ടെത്തിയത്. ഉടന്‍ ഈ ആളുകളുടെ അപേക്ഷ നിരസിക്കുകയും ശിക്ഷാനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.