ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക. കുവൈത്ത് സിറ്റി , ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ആകാശ എയര്‍ സിഇഒ വിനയ് ദുബെ വ്യക്തമാക്കി.