റിയാദ്-കേരള വിമാന സര്‍വീസിനായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എഎം ആരിഫ് എം പി. നയതന്ത്രതലത്തില്‍ ആവശ്യമായ ഇടപെടല്‍ അംബാസഡര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എ.എം. ആരിഫ് എം.പി കൂട്ടിച്ചേര്‍ത്തു. ഹ്രസ്വസന്ദര്‍ശനത്തിന് റിയാദിലെത്തിയ എം.പിയുമായി ഇന്ത്യന്‍ എംബസിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ പിന്തുണ വാഗ്ദാനം ചെയ്തത്. കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ വിവിധ പ്രശ്‌നനങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.