സെറിബ്രല്‍ പാള്‍സി മൂലം 90% വൈകല്യത്തോട് കൂടി ജനിച്ച ആലപ്പുഴ, ചേര്‍ത്തല സ്വദേശി പ്രതീഷിന്റെയും , സുനീഷയുടെയും മകന്‍ അഭിജിതിന്റെ ചികിത്സാ ചിലവിലേയ്ക്ക് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ സമാഹരിച്ച തുക കൈമാറി. അജ്പാക് ഏര്‍പ്പെടുത്തിയ ധനസഹായം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി പി. പ്രസാദാണ് അഭിജിത്തിന്റെ കുടുംബത്തിന് കൈമാറിയത്.