സൗദി അറേബ്യയില്‍ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂട് കുറഞ്ഞുതുടങ്ങി. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 44 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ചൂട് ഇനിയും കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കും. മാസങ്ങളായി സൗദിയില്‍ ശക്തമായ ചൂടാണ് റിപ്പോര്‍ട്ട് ചെയ്തത്.